Tip:
Highlight text to annotate it
X
ലോകമെമ്പാടും അതുപോലെ റോമാ പട്ടണത്തിലുമുള്ള
കര്ത്താപവില് ഏറ്റവും സ്നേഹമുള്ള എന്റെ സഹോദരീ സഹോദരന്മാരേ,
"ഇന്നേ ദിവസം ഒരു പ്രകാശം നമ്മുടെമേല്‍ ഉദയംചെയ്തിരിക്കുന്നു, നമുക്കായി കര്‍ത്താ വ് ജാതനായിരിക്കുന്നു."
ബെദലഹേമില്‍ ഉദയംചെയ്ത പ്രകാശം ഇരുട്ടിന്റെമ മറയകറ്റുകയും അവിടുത്തെ ദിവ്യപ്രഭാപൂരത്താല്
ലോകത്ത് നന്മയുടെ പ്രകാശം തെളിയിക്കുകയും ചെയ്യുന്നു എന്നാണ് ക്രിസ്തുമസ് രാവില്‍ അര്പ്പിെക്കപ്പെട്ട ജാഗരപൂജ അര്ത്ഥ്മാക്കുന്നത്.
വിശുദ്ധ ഗ്രന്ഥവും ആരാധനക്രമവും ഇന്നേദിവസം പ്രതിപാദിക്കുന്നത് ഒരു സാധാരണ പ്രകാശത്തെക്കുറിച്ചല്ല,
പ്രത്യുത, വ്യത്യസ്തവും സവിശേഷവുമായി നമ്മിലേയ്ക്കു കടന്നുവരുന്ന ഒരു ദിവ്യപ്രകാശത്തെക്കുറിച്ചാണ്.
ആര്ക്കുരവേണ്ടി ബെദലഹേമില്‍ ശിശു ജാതനായോ; അതേ, നമുക്കുവേണ്ടിത്തന്നെയാണ്, സഭയാകുന്ന നമുക്കുവേണ്ടിയാണ് ആ ദിവ്യപ്രകാശമുദിച്ചത്.
അതേ, നമുക്കുവേണ്ടിത്തന്നെയാണ്, സഭയാകുന്ന നമുക്കുവേണ്ടിയാണ് ആ ദിവ്യപ്രകാശമുദിച്ചത്.
ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരു ആഗോള കുടുംബമാണ് സഭ.
ബെദലഹേമിലെ കാലിത്തൊഴുത്തില്‍ ആദ്യം വന്നുചേര്ന്നെവര് മനുഷ്യനേത്രങ്ങള്‍ക്ക് തുലോം നിസ്സാരരായിരുന്നു.
ലൂക്കാ സുവിശേഷകന് രേഖപ്പെടുത്തുന്നതുപോലെ, ജോസഫിനേയും മേരിയേയും കൂടാതെ
മാലാഖയുടെ സന്ദേശം ശ്രവിച്ച് വന്നുചേര്‍ന്ന ഏതാനും ആട്ടിടയന്മാര് മാത്രമാണ് ആദ്യമായി യേശുവിന്റെട പിറവിക്ക് ദൃക്സായക്ഷികളായവര്.
ഇരുട്ടില്‍ പ്രകാശിതമായൊരഗ്നിപോലെയായിരുന്നു ആദ്യ ക്രിസ്തുമസ്.
വിശുദ്ധ യോഹന്നാന് രേഖപ്പെടുത്തുന്നതുപോലെ, "എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്ത്ഥത വെളിച്ചം ലോകത്തിലേയ്ക്ക് വരുന്നുണ്ടായിരുന്നു" Jn.1: 9.
എന്നിട്ടും ദൈവം തന്റെട രക്ഷാകര പദ്ധതിയില്‍ ഇതെല്ലാം പ്രവര്ത്തിനച്ചത്
ഏറെ ലളിതമായും നിഗൂഢവുമായിട്ടായിരുന്നു.
വിശാലമായ ഒരു പ്രദേശത്തെ പ്രശോഭിപ്പിക്കുവാന്‍ ദൈവം ഏറെ ചെറുദീപങ്ങള്‍ തെളിയിക്കുവാനാണ് തിരുമനസ്സാകുന്നത്.
ഈ പ്രകാശം സ്വീകരിക്കുന്നവര്ക്ക്ു സത്യവും സ്നേഹവും വെളിപ്പെടുത്തപ്പെടുന്നു.
അതിന്റെെ പ്രഭ സ്വീകരിക്കാന്‍ മനസ്സും ഹൃദയവും തുറക്കുന്നവര്‍ക്ക് ,
ആ തേജസ്സ് ചൊരിയപ്പെടുകയും, അതിന്റെ് പ്രഭ അവര്‍ക്കു ചുറ്റും പ്രസരിക്കുകയും ചെയ്യുന്നു. അവര്‍ അങ്ങനെ പ്രകാശത്തിന്റെയ സ്രോതസ്സായി മാറുന്നു.
ഇതാണ് സഭയുടെ ചരിത്രം:
അവളുടെ തീര്ത്ഥാിടനം ആരംഭിക്കുന്നത് ബെദലഹേമിലെ വിനീതമായ കാലിത്തൊഴുത്തിലാണ്.
നൂറ്റാണ്ടുകള്‍ പിന്നിട്ട സഭ ഒരു ജനതയായി, മനുഷ്യകുലത്തിന് തെളിയുന്ന പ്രകാശമായി പ്രഭയുടെ സ്രോതസ്സായി മാറിയിരിക്കുന്നു.
ലോകത്തിന്റെോ ഇരുളില്‍ ആ ദിവ്യശിശുവിനെ ദര്ശിതക്കുന്നവര്ക്ക് ദൈവം ഇന്നും പ്രകാശമായി തെളിയുന്നു.
ക്രിസ്തുവില്‍ ദൈവത്തിന്റെി രക്ഷയുടേയും വിമോചനത്തിന്റേ്യും സാന്നിദ്ധ്യം അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യു ന്നവര്‍ ഈ ലോകത്തില്‍ അവിടുത്തെ ജനമായി രൂപാന്തരപ്പെടുവാന്‍ ദൈവം ഇന്നും ഇടവരുത്തുന്നു.
ദൈവസ്നേഹം അംഗീകരിക്കുന്ന ഒരു സമൂഹം എവിടെയുണ്ടോ, അവിടെ പ്രതിസന്ധികളില്പ്പോ ലും, ക്രിസ്തുവിന്റെക പ്രകാശം തെളിയും.
ഈ ലോകത്തെ പാപത്തിന്റെ അടിമത്വത്തില്നിമന്നും മോചിക്കുവാന്‍ വന്ന യേശുവിനെ
ഒരു സമ്മാനമായി സ്വീകരിച്ച മറിയത്തെപ്പോലെ, സഭ ഇന്ന് ക്രിസ്തുവിനെ ലോകത്തിന് നല്കുന്നു.
മറിയത്തെപ്പോലെ, സഭയും നിര്ഭനയം മുന്നോട്ടു നീങ്ങുകയാണ്.
കാരണം, യേശുവിലാണ് അവളുടെ ശക്തി. സഭ ക്രിസ്തുവിനെ പകര്ന്നുു നല്‍കുകയും പ്രഘോഷിക്കുകയും ചെയ്യുന്നു,
വിശിഷ്യാ ആത്മാര്‍ത്ഥാമായി അവിടുത്തെ അന്വേഷിക്കുന്നവര്‍ക്ക് – എളിയവര്‍ക്കും പീഡിതര്‍ക്കും , അധിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നവര്‍ക്കും , സര്വ്വോളപരി സമാധാനം തേടുന്നവര്ക്കും്, സഭ ക്രിസ്തുവിന്റെ സ്നേഹം പകരുന്നു.
ഗൗരവകരമായ ഒരു സാമ്പത്തിക പ്രതിസന്ധിയും ധാര്മ്മി കാധഃപതനവും അനുഭവിക്കുകയും,
യുദ്ധത്തിന്റെറയും കലഹത്തിന്റെറയും വേദനയുടെയും മുറിവുകള്‍ പേറുകയും ചെയ്യുന്ന ലോകത്തോട് വിശ്വസ്തതയുള്ള ഒരു സഹാനുഭാവത്തോടെ
ആട്ടിടയന്മാരോടു ചേര്‍ന്ന് സഭയ്ക്ക് പറയാം, "നമുക്ക് ബെദലേഹമിലേയ്ക്കു പോകാം..." (Luke 2: 15); അവിടെ യേശുവുണ്ട്, പ്രത്യാശയുണ്ട്.
വിശുദ്ധനാട്ടില്‍, യേശു പിറന്ന മണ്ണില്‍, പകയുടേയും വൈരാഗ്യത്തിന്റേ്യും യുക്തി പാടേ ഉപേക്ഷിച്ച്,
സമാധാന പൂര്വ്വകകമായ ഒരു സഹവര്ത്തി ത്വത്തിനായുള്ള നവമായ ശക്തിയും അനുഭാവവും കൈവരിക്കാന്‍
അവിടത്തെ സഭാമക്കള്‍ സജീവമായി പ്രവര്ത്തിംക്കുന്നുണ്ട്.
മദ്ധ്യേഷ്യയിലെ രാജ്യങ്ങളിലും സഭയുടെ സജീവ സാന്നിദ്ധ്യമുണ്ട്.
കലാപഭൂമിയായ ഇറാക്കിനേയും അവിടത്തെ ചെറുസഭയേയും മറക്കാനാവില്ല.
അനീതിക്കു വിധേയയാണെങ്കിലും, പകയുടേയും സാഹോദര-വിദ്വേഷത്തിന്റേയയും യുക്തിയെ മറികടന്ന്
ഒരു സമൂഹം വളര്ത്തികയെടുക്കന്നതിലുള്ള നിശ്ചയ ദാര്ഢ്യിത്തിലാണവര്.
സമാധാനത്തിന്റേനയും അനുരഞ്ജനത്തിന്റേലയും പുളിമാവായി ശ്രീലങ്കയിലും കൊറിയന്‍ ഉപദ്വീപിലും, ഫിലിപ്പീന്സിീലും,
അതുപോലെ ഏഷ്യയിലെ മറ്റു രാജ്യങ്ങളിലും സഭ സന്നിഹിതയാണ്.
ആഫ്രിക്കാ ഭൂഖണ്ഡത്തില്‍ കോങ്കോ റിപ്പബ്ളിക്കിലെ അനീതിക്കെതിരേയും,
ഗിനിയായിലും നൈജീരിയായിലും മനുഷ്യാവകാശ പ്രശ്നങ്ങള്ക്കെീതിരേയും സംവാദത്തിന്റെ് പാതയിലൂടെയും,
മടഗാസ്കറിലെ അഭ്യന്തര കലഹമകറ്റി സമാധാനം കൈവരിക്കാനും;
അങ്ങിനെ പൊതുവായി ജനങ്ങളെ അവരുടെ കെടുതികളുടേയും പരീക്ഷണങ്ങളുടേയും പ്രതിസന്ധികളുടേയും മദ്ധ്യത്തിലും പ്രത്യാശയോടെ ദൈവത്തിങ്കലേയ്ക്ക് തീക്ഷ്ണമായി അവരുടെ രോദനങ്ങളുയര്ത്തു്വാന്, സഭ പാവങ്ങളുടെ നിലയ്ക്കാത്ത ശബ്ദമായി ഉയര്‍ന്നു നില്ക്കുന്നു.
സ്വാര്ത്ഥപതയും പ്രയുക്തശാസ്ത്രഭാവവും വെടിഞ്ഞ്, മനുഷ്യന്റെ പൊതുനന്മയ്ക്കായി വ്യക്തികളെ, വിശിഷ്യാ പ്രതിരോധ ശേഷിയില്ലാത്തവരും, അജാതരും നിര്ദ്ദോ ഷികളുമായ കുഞ്ഞുങ്ങളെ പരിരക്ഷിക്കുവാന്‍
വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും സഭാസമൂഹങ്ങള്‍ നിരന്തരമായി പരിശ്രമിക്കുന്നുണ്ട്.
ഹോണ്ടൂരാസില് സഭ നിരന്തരമായി സാമൂഹ്യസ്ഥാപനങ്ങള്‍ വളര്ത്തിഷയെടുക്കുവാനും
പുനഃര്സ്ഥാ്പിക്കുവാനു മുള്ള പ്രക്രിയ തുടരുമ്പോള്‍, ലത്തീനമേരിക്കയില്‍ സമഗ്രമായ പുരോഗതിയുടേയും നീതിയുടേയും സാഹോദര്യത്തിന്റേ യും പ്രഘോഷണത്തിലും;
ഒരാശയത്തിനും പ്രത്യയശാസ്ത്രത്തിനും പകരംവയ്ക്കാനാവാത്ത വിധത്തിലുള്ള സത്യത്തിന്റെസയും സ്നേഹത്തിന്റെ യും പൂര്ണ്ണ്തയില് മനുഷ്യാവകാശത്തിനുവേണ്ടിയുള്ള പോരാട്ടം നിരന്തരം തുടരുകയാണ്.
സ്ഥാപകനായ ക്രിസ്തുവിന്റെന കല്പനയോട് വിശ്വസ്തത പുലര്‍ത്തി ക്കൊണ്ട് സഭ ആഗോളതലത്തില്‍ പ്രകൃതിക്ഷോഭത്തിനും ദാരിദ്ര്യത്തിനും വിധേയരായ ജനവിഭാഗങ്ങളോട്,
അത് സമ്പന്ന രാജ്യത്തിലായിരുന്നാല്പ്പോ ലും, എപ്പോഴും സഹാനുഭൂതി കാണിക്കുന്നു.
അസഹിഷ്ണുതയുടേയും അടിച്ചമര്ത്തഞലിന്റേിയും ദാരിദ്ര്യത്തിന്റെഅയും പ്രശ്നങ്ങളാല്‍ സ്വന്തം നാട്ടില്നിെന്നും പുറപ്പെട്ടിറങ്ങുന്ന കുടിയേറ്റക്കാരും അഭയാര്ത്ഥിുകളുമായ ജനങ്ങളോടും
സഭ എപ്പോഴും അംഗീകാരത്തിന്റേുയും തുറവിന്റേിയും സാന്ത്വനത്തിന്റേ്യും ഒരു മനോഭാവമാണ് പുലര്ത്തുസന്നത്.
ചുരുക്കത്തില്‍ ശത്രുതാത്മകമായ നിസംഗതയും വിവേചനവും പീഢനങ്ങളും പ്രകോപനങ്ങളും അനുഭവിക്കമ്പോഴും,
സഭ എവിടെയും ക്രിസ്തുവിന്റെt സുവിശേഷം പ്രഘോഷിക്കുന്നു.
തങ്ങളുടെ നാഥനും കര്‍ത്താ വുമായ യേശുവിന്റെവ ഭാഗധേയം പങ്കുവയ്ക്കാന്‍ ഇത് സഹായകമാകുന്നു.
പ്രിയ സഹോദരീ സഹോദരന്മാരേ, ഏവരേയും ഉള്ക്കൊഹള്ളുന്ന ഈ കൂട്ടായ്മയുടെ ഭാഗമായിരിക്കുന്നത് എത്രയോ മഹത്തരമാണ്.
"ഇമ്മാനുവേല്‍, ദൈവം നമ്മോടുകൂടെ"യായ യേശുവും പങ്കുചേരുന്ന പരിശുദ്ധ തൃത്വത്തിന്റെമ കൂട്ടായ്മയാണിത്.
ബെദലേഹമിലെ ആട്ടിടയന്മാരെപ്പോലെ അത്ഭുതവും നന്ദിയും നിറഞ്ഞ മനസ്സോടെ നമുക്ക് ഈ ദിവ്യസ്നേഹത്തിന്റെദയും പ്രകാശത്തിന്റെെയും രഹസ്യങ്ങള്‍ ധ്യാനിക്കാം!
ഏവര്‍ക്കും സ്നേഹംനിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍!!