ഇമെയിലോ ഫേസ്ബുക്ക് അക്കൗണ്ടോ ഇല്ലാത്ത
ചന്ദ്രലേഖ താന്‍ പാടിയ പാട്ട് ഇതുവരെ
കേട്ടിട്ടില്ല. എന്നാല്‍ ചന്ദ്രലേഖയുടെ പാട്ട്
ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തവര്‍ നാല് ലക്ഷത്തിലേറെ
വരും.
പറക്കോട് ബന്ധുവീട്ടില്‍വച്ച് കഴിഞ്ഞവര്‍ഷം ഓണത്തിനാണ്
ചന്ദ്രലേഖ ഇത് ആലപിച്ചത്. ഭര്‍ത്താവ് രഘുവിന്റെ
അപ്പച്ചിയുടെ മകന് ദര്ശന് ഇത് മൊബൈലില്‍
പകര്‍ത്തി യുട്യൂബിലിട്ടത്. ഈ വീഡിയോ യു ട്യൂബില്‍
ഇത് വന്ന് ഒരു കൊല്ലമായെങ്കിലും ഫേസ്ബുക്കില്‍ ചര്‍ച്ചയായതോടെയാണ്
സംഭവം ഹിറ്റായത്. ഇത് സത്യമോ എന്ന
പേരില്‍ പലരും അഭിപ്രായപ്പെട്ടപ്പോള്‍ ചന്ദ്രലേഖയുടെ മറ്റൊരു
ബന്ധുവായ ബിജു മൊബൈല്‍ നമ്പര്‍ ചേര്‍ത്തതോടെ
കഥമാറി.
ഇപ്പോള്‍ വിവിധ മാധ്യമസ്ഥാപനങ്ങളില്‍ നിന്നും ആരാധകരില്‍
നിന്നുമുള്ള ഫോണ്‍വിളികള്‍ക്ക് മറുപടി പറഞ്ഞും പാടിയും
തളര്‍ന്നിരിക്കുകയാണ് ചന്ദ്രലേഖ.
അടൂരിന്റെ രാജഹംസം ഇനി സിനിമയിലെ പിന്നണി
ഗായിക. ഭര്‍ത്താവിന്റെ സഹോദരന് മൊബൈല്‍
ഫോണില്‍ റെക്കോര്‍ഡ് ചെയ്ത പാട്ട് യൂട്യൂബില്‍
അപ് ലോഡ് ചെയ്തതോടെയാണ് അടൂര്‍ സ്വദേശി ചന്ദ്രലേഖ
തരംഗമായി മാറിയത്.
സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളില്‍
വന്‍ പ്രചാരമാണ് നേടിയത്. ചന്ദ്രലേഖയുടെ
പാട്ട് കേട്ട ബിജിപാല്‍ രതീഷ് വേഗ റോണി റാഫേല്‍
എന്നീ സംവിധായകരാണ് ചന്ദ്രലേഖയ്ക്ക്
പിന്നണി ഗായികയാകാനുള്ള അവസരമൊരുക്കുക.